/sathyam/media/media_files/BSr7EdegcpP44OQq1QCL.jpg)
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സ്' (പഴയ ട്വിറ്റര്‍) ആഗോളതലത്തില്‍ പണിമുടക്കി. എക്‌സ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെട്ട് നിരവധി ഉപയോക്താക്കള്‍ രംഗത്തെത്തി. മൊബൈലിലും, ലാപ്‌ടോപ്പിലും അടക്കം പലര്‍ക്കും സേവനം തടസപ്പെട്ടു. ശതകോടീശ്വരനായ എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇത്.
Anyone having problems with X/twitter? Posts aren't loading...#Xdown#Twitterdownpic.twitter.com/lbmJZVLw3W
— Volcaholic 🌋 (@volcaholic1) September 7, 2024
എക്‌സില്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെല്ലാം 'വീണ്ടും പരിശ്രമിക്കുക' എന്ന രീതിയിലുള്ള സന്ദേശമാണ് ലഭിച്ചത്. ഇന്ത്യയിലടക്കം എക്‌സിന്റെ സേവനം തടസപ്പെട്ടു. നിരവധി പേരാണ് ഇതുസംബന്ധിച്ച് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആശങ്ക ഉന്നയിച്ചത്.
Anyone having problems with X/twitter? Posts aren't loading...#Xdown#Twitterdownpic.twitter.com/lbmJZVLw3W
— Volcaholic 🌋 (@volcaholic1) September 7, 2024
തകരാറിൻ്റെ കാരണം സംബന്ധിച്ച് എക്‌സ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. എന്നാല്‍ തടസങ്ങളില്ലാതെ ഉപയോഗിക്കാന്‍ കഴിഞ്ഞതായി ചിലര്‍ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us