/sathyam/media/media_files/2025/11/20/yantar-2025-11-20-15-02-49.jpg)
മോസ്‌കോ: ബ്രിട്ടീഷ് സമുദ്രാതിര്‍ത്തിയിലേക്ക് റഷ്യന്‍ ചാരക്കപ്പല്‍ യാന്തര്‍ അടുക്കുകയും തുടര്‍ന്ന് ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സ് വിമാനങ്ങളില്‍ ലേസര്‍ രശ്മികള്‍ പ്രയോഗിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.
സംഭവം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷത്തിന് കാരണമായി. യുകെ സമുദ്രാതിര്‍ത്തിക്ക് സമീപം ബ്രിട്ടീഷ് വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ബ്രിട്ടീഷ് വ്യോമസേന പൈലറ്റുമാരെ തടയാന്‍ റഷ്യന്‍ ചാരക്കപ്പലായ യാന്തര്‍ ആദ്യമായി ലേസര്‍ ഉപയോഗിച്ചതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു.
യാന്തറിന്റെ 'വളരെ അപകടകരമായ' നടപടികളെ ബ്രിട്ടീഷ് സര്‍ക്കാര്‍ 'വളരെ ഗൗരവത്തോടെയാണ്' കാണുന്നതെന്ന് ജോണ്‍ ഹീലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കപ്പല്‍ സ്‌കോട്ട്‌ലന്‍ഡിന് വടക്കുള്ളതാണെന്നും കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ യുകെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us