സൻആ: യെമനിലെ തുറമുഖ നഗരമായ ഹുദൈദയിൽ ഇസ്രായേൽ ആക്രമണം. രാജ്യത്ത് മാനുഷിക സഹായം എത്തുന്ന പ്രധാന തുറമുഖമാണ് ആക്രമണത്തിനിരയായത്. തുറമുഖത്തിലെ രണ്ട് ടെർമിനലുകൾ തകർന്നു.
യുദ്ധക്കപ്പലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ആക്രമണത്തിന് മുമ്പ് ഹുദൈദക്ക് പുറമെ മറ്റ് തുറമുഖങ്ങളായ റാസ് ഈസ, അൽസാലിഫ് എന്നിവിടങ്ങളിലും മുന്നറിയിപ്പ് നൽകിയിരുന്നു.