ഇസ്രയേൽ വ്യോമാക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടു. നിരവധി നേതാക്കളും മരണപ്പെട്ടതായി റിപ്പോർട്ട്

New Update
yeman president

സനയെമൻ തലസ്ഥാനമായ സനയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂതികളുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 

Advertisment

റഹാവി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിനെയാണ് ആക്രമണം ലക്ഷ്യമിട്ടത്. അദ്ദേഹത്തോടൊപ്പം നിരവധി പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.


യെമൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങളും സംഭവം സ്ഥിരീകരിച്ചു. എന്നാൽ ഇസ്രയേൽ സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.


യെമനിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് സന ഉൾപ്പെടെയുള്ള വടക്കൻ പ്രദേശങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലാണ്. തെക്കൻ മേഖല പ്രസിഡന്റ് റഷാദ് അൽ അലിമിയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര പിന്തുണയുള്ള ഭരണകൂടമാണ് നിയന്ത്രിക്കുന്നത്.

ഹൂതികളെ ഇറാനും ഹിസ്ബുല്ലയും ഹമാസും പിന്തുണയ്ക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇസ്രയേൽ പല തവണ സനയിൽ വ്യോമാക്രമണം നടത്തിയിരുന്നു. 10 ഹൂതി മന്ത്രിമാരെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisment