/sathyam/media/media_files/2024/12/27/tBBRmVSx8Lw6cM9nMyIk.jpeg)
യമന്‍: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് ഉണ്ടായിരുന്ന യമനിലെ വിമാനത്താവളത്തില്‍ ബോംബിട്ട് ഇസ്രയേല്‍.
വ്യാഴാഴ്ചയാണ് സംഭവം. യമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ബോംബാക്രമണം ഇണ്ടായത്. ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
ടെഡ്രോസും ഡബ്ല്യുഎച്ച്ഒ പ്രവര്‍ത്തകരും വിമാനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വിമാനത്തിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
ആക്രമണത്തെ അപലപിച്ചു
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തില്‍ അപലപിച്ചു.
അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ട് സാധാരണക്കാരെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും ഒരിക്കലും ആക്രമണങ്ങളില്‍ ലക്ഷ്യം വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
യെമനിനും ഇസ്രയേലിനുമിടയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ഗുട്ടെറസ് ഖേദം പ്രകടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us