/sathyam/media/media_files/2026/01/08/yemen-separatist-leader-aidarous-al-zubaidi-flees-with-alleged-uae-help-saudi-led-coalition-says-2026-01-08-14-55-59.jpg)
ജിദ്ദ: ഹൂഥി വിരുദ്ധ സൈനിക സഖ്യം പരസ്പരം പോരടിക്കുന്ന യമനിൽ നിന്ന് യു എ ഇ അനുകൂല സൈനിക വിഭാഗമായ സതേൺ ട്രാൻസിഷണൽ കൗൺസിൽ തലവൻ ഐദറൂസ് അൽസുബൈദി ഒളിച്ചോടിയത് സംബന്ധിച്ച വിവരങ്ങൾ സൗദി അനുകൂല സൈനിക സഖ്യം വാക്താവ് മേജർ ജനറൽ തുർക്കി അൽമാലികി പുറത്തുവിട്ടു.
അജ്ഞാതമായ ഒരു സ്ഥലത്തേക്ക് രക്ഷപ്പെട്ടതിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി സഖ്യസേന കമാൻഡ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയ്ക്ക് പുറമേ, രഹസ്യാന്വേഷണ വിവരങ്ങളാണ് വ്യാഴാഴ്ച വെളിപ്പെടുത്തിയത്.
യെമനിലെ നിയമസാധുതയെ പിന്തുണയ്ക്കുന്ന സഖ്യസേന വെളിപ്പെടുത്തിയത്, സതേൺ ട്രാൻസിഷണൽ കൗൺസിലിന്റെ തലവനായ ഐദറൂസ് അൽസുബൈദിയും സംഘവും ജനുവരി 7 ബുധനാഴ്ച്ച അർദ്ധരാത്രിക്ക് ശേഷം ഏദൻ തുറമുഖത്ത് നിന്ന് യു എ ഇ മേൽനോട്ടത്തിൽ കടൽ മാർഗം സൊമാലിയ റിപ്പബ്ലിക്കിലെ സൊമാലിലാൻഡ് മേഖലയിലേക്കാണ് ആദ്യം പലായനം ചെയ്തത്. അവരെ കൊണ്ടുപോയത് 8101393 IMO എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത BAMEDHAF എന്ന കപ്പൽ കപ്പൽ തിരിച്ചറിയൽ സംവിധാനം ഓഫാക്കിയിരുന്നതായും സൗദി അനുകൂല സൈനിക സഖ്യം വാക്താവ് അറിയിച്ചു. ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെയാണ് സൊമാലിയയിലെ ബർബറ തുറമുഖത്ത് എത്തിയത്.
അവിടെ നിന്ന് ഐദറൂസ് അൽസുബൈദി യു എ ഇ സംയുക്ത സായുധ കമാൻഡർ മേജർ ജനറൽ അബു സയീദ് എന്ന അവ്വാദ് സയീദ് മുസ്‌ലിഹ് അൽഅഹ്ബാബിയുമായി ബന്ധപ്പെടുകയും അവിടെ കാത്ത് നിൽക്കുകയായിരുന്ന ഒരു ഇല്യുഷിൻ വിമാന (EL-76, ഫ്ലൈറ്റ് നമ്പർ 9102 MB) ത്തിൽ യു എ ഇ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അൽ-സുബൈദിയും സംഘവും പുറപ്പെടുകയും ചെയ്തു.
ഒമാൻ ഉൾക്കടൽ മേഖലയിൽ വെച്ച് തിരിച്ചറിയൽ സംവിധാനം ഓഫാക്കിയ വിമാനം പിന്നീട് സൗദി സമയം () ന് അബുദാബിയിലെ അൽ റീഫ് സൈനിക വിമാനത്താവളത്തിൽ സൗദി സമയം 20:47 ന് ഇറങ്ങുന്നതിന് പത്ത് മിനിറ്റ് മുമ്പ് വീണ്ടും ഓൺ ആക്കുകയും ചെയ്തുവെന്നുമാണ് തുർക്കി അൽമാലിക്കി പുറത്ത് വിട്ട വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us