Advertisment

ദക്ഷിണകൊറിയൻ പ്രസിഡന്‍റ് യൂൺ ജയിൽ മോചിതനായി. യൂൺ അറസ്റ്റിലായത് പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ശ്ര​​​മിച്ച​​​ കേ​​​സിൽ

New Update
d

സീ​​​യോ​​​ൾ: പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ശ്ര​​​മിച്ച​​​തി​​​നു​​​ള്ള ക്രി​​​മി​​​ന​​​ൽ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്ന ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് യോ​​​ൾ ജ​​​യി​​​ൽമോ​​​ചി​​​ത​​​നാ​​​യി. 

Advertisment

അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രാ​​​യ അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് വെ​​​ള്ളി​​​യാ​​​ഴ്ച സീ​​​യൂ​​​ൾ കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഇ​​​തി​​​നെ​​​തി​​​രേ അ​​​പ്പീ​​​ൽ ന​​​ല്കാ​​​തി​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ ജ​​​യി​​​ൽമോ​​​ചി​​​ത​​​നാ​​​യ​​​ത്.


ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കം പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്ത യൂ​​​ണി​​​നെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ് ഇം​​​പീ​​​ച്ച് ചെ​​​യ്തി​​​രു​​​ന്നു.


പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ പോ​​​ലീ​​​സ് എ​​​ടു​​​ത്ത അ​​​ട്ടി​​​മ​​​റി​​​ക്കേ​​​സി​​​ൽ ജ​​​നു​​​വ​​​രി 15നാ​​​ണ് യൂ​​​ൺ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

യൂ​​​ണി​​​നെ​​​തി​​​രാ​​​യ കേ​​​സി​​​ന്‍റെ നി​​​മ​​​യ​​​സാ​​​ധു​​​ത ചോ​​​ദ്യം​​​ചെ​​​യ്തു​​​കൊ​​​ണ്ടാ​​​ണ് വെ​​​ള്ളി​​​യാ​​​ഴ്ച കോ​​​ട​​​തി അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്. ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ യൂ​​​ൺ, കോ​​​ട​​​തി​​​യു​​​ടെ ധൈ​​​ര്യ​​​ത്തെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

 

Advertisment