എട്ടാം തവണയും അധികാരം നിലനിർത്തി പോൾ ബിയ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രത്തലവൻ

53.7 ശതമാനം വോട്ടുകൾ നേടിയാണ് പോൾ ബിയയുടെ എട്ടാം വിജയം

New Update
w-412,h-232,croprect-0x0x1280x720,imgid-01k8ktvezxr7qz5haapjvewhzv,imgname-cameroonian-president-paul-biya--1761602288637

യുവാൻഡേ: വിവാദം നിറഞ്ഞ തെരഞ്ഞെടുപ്പിനൊടുവിൽ കാമറൂണിൽ ഏട്ടാം തവണയും അധികാരം നിലനിർത്തി പോൾ ബിയ. 92കാരനായ പോൾ ബിയ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രത്തലവനാണ്. 

Advertisment

53.7 ശതമാനം വോട്ടുകൾ നേടിയാണ് പോൾ ബിയയുടെ എട്ടാം വിജയം. പ്രതിപക്ഷ നേതാവും എതിർ സ്ഥാനാർത്ഥിയുമായ ഇസ്സ ചിറോമ ബക്കാരിക്ക് 35.2 ശതമാനം വോട്ടുകളാണ് നേടാനായത്. 

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് ഇസ്സ ചിറോമ ബക്കാരി താൻ വിജയിച്ചതായി വാദിച്ചിരുന്നു. എന്നാൽ ഭരണകക്ഷിയായ കാമറൂൺ പീപ്പിൾസ് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഈ വാദം തള്ളുകയായിരുന്നു. 

വ്യാപകമായ അക്രമങ്ങൾക്ക് ഇടയിലാണ് ഒക്ടോബർ 12ന് കാമറൂണിൽ തെരഞ്ഞെടുപ്പ് നടന്നത്. ഫലം പ്രഖ്യാപനത്തിന് മുൻപ് ഇസ്സ ചിറോമ ബക്കാരിയുടെ അനുയായികൾ കാമറൂണിൽ പ്രതിഷേധങ്ങളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

Advertisment