/sathyam/media/media_files/2025/09/25/zafar-express-2025-09-25-12-06-17.jpg)
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സഫര്‍ എക്‌സ്പ്രസ് ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമം. നിരവധി കോച്ചുകള്‍ പാളം തെറ്റി, ഒന്ന് മറിഞ്ഞു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏകദേശം ഒരു ഡസനോളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ക്വറ്റയ്ക്കും പെഷവാറിനും ഇടയില്‍ ഓടുന്ന ട്രെയിന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തട്ടിക്കൊണ്ടുപോയിരുന്നു. അതിനുശേഷം, സഫര്‍ എക്‌സ്പ്രസ് നിരവധി തവണ ആക്രമിക്കപ്പെട്ടു.
ചൊവ്വാഴ്ച മസ്തുങ്ങിലെ സ്‌പൈജെന്‍ഡ് പ്രദേശത്ത് ക്വറ്റയിലേക്ക് പോവുകയായിരുന്ന സഫര്‍ എക്‌സ്പ്രസ് ലക്ഷ്യമിട്ടാണ് ബോംബ് സ്‌ഫോടനം നടന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പത്ത് മണിക്കൂറിനുള്ളില്‍ ഈ പ്രദേശത്തുണ്ടാകുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. ബലൂചിസ്ഥാനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍വേ ലൈനില്‍ രാവിലെയും ഒരു സ്‌ഫോടനം ഉണ്ടായി.
ട്രാക്കിന് കേടുപാടുകള്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ട്രെയിന്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. വൈകുന്നേരം, ട്രെയിന്‍ ക്വെറ്റയിലേക്ക് പോകുമ്പോള്‍, സ്‌പൈജെന്‍ഡ് പ്രദേശത്തെ ട്രാക്കില്‍ മറ്റൊരു സ്‌ഫോടനം ഉണ്ടായി. ട്രെയിനില്‍ 270 പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.