Advertisment

റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിക്കും! അതിനായി റഷ്യയുടെ നിയന്ത്രണത്തിലല്ലാത്ത ഉക്രെയ്ന്‍ ഭാഗങ്ങളുടെ സുരക്ഷ നാറ്റോ ഉറപ്പുനല്‍കണം. റഷ്യയുമായുള്ള സമാധാന കരാറിന് വ്യവസ്ഥകള്‍ മുന്നോട്ട് വച്ച് സെലെന്‍സ്‌കി

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തലിന് പിന്നാലെയാണ് സെലെന്‍സ്‌കിയുടെ ആവശ്യം വരുന്നത്. 

New Update
Zelensky Hints at Peace Deal With Russia to End War in Exchange For NATO Membership

കൈവ്: റഷ്യയുമായുള്ള വെടിനിര്‍ത്തലിന് സാധ്യത തുറന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. ഇതിനായി സെലന്‍സ്‌കി ഒരു നിബന്ധന വെച്ചിട്ടുണ്ട്. റഷ്യയുടെ നിയന്ത്രണത്തിലല്ലാത്ത ഉക്രെയ്നിന്റെ ഭാഗങ്ങളുടെ സുരക്ഷ നാറ്റോ ഉറപ്പുനല്‍കിയാല്‍ മാത്രമേ റഷ്യയുമായി വെടിനിര്‍ത്തല്‍ സാധ്യമാകൂവെന്നാണ് അദ്ദേഹം പറഞ്ഞത്.

Advertisment

ഇതാദ്യമായാണ് സെലന്‍സ്‌കി വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. ഈ വ്യവസ്ഥയില്‍ നാറ്റോയുടെയും റഷ്യയുടെയും പ്രതികരണം കാത്തിരിക്കുകയാണ്.

വെള്ളിയാഴ്ച സ്‌കൈ ന്യൂസിനോട് സംസാരിക്കവെയാണ് സെലെന്‍സ്‌കി വെടിനിര്‍ത്തലിന്റെ സാധ്യതയെക്കുറിച്ച് സൂചന നല്‍കിയത്. റഷ്യ കൈവശപ്പെടുത്താത്ത ഉക്രെയ്നിന്റെ ഭാഗം മാത്രം നാറ്റോ സംരക്ഷിക്കുമോ എന്ന് ചോദിച്ചപ്പോഴാണ് സെലന്‍സ്‌കി തന്റെ വ്യവസ്ഥ മുന്നോട്ട് വച്ചത്.

'നമുക്ക് ഈ യുദ്ധം നിര്‍ത്തണമെങ്കില്‍ ഞങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ നാറ്റോയുടെ സംരക്ഷണത്തില്‍ ഏറ്റെടുക്കേണ്ടിവരും. ഇതിനുശേഷം നയതന്ത്ര ചര്‍ച്ചകളിലൂടെ ശേഷിക്കുന്ന ഭാഗങ്ങള്‍ നേടാനുള്ള ശ്രമം ഉക്രൈന്‍ തുടരും. ഒരു രാജ്യവും ഉക്രെയ്‌നിനോട് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു.

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തലിന് പിന്നാലെയാണ് സെലെന്‍സ്‌കിയുടെ ആവശ്യം വരുന്നത്. 

അതിനിടെ, യുക്രൈനെതിരെ റഷ്യ ആക്രമണം ശക്തമാക്കി. ഉക്രെയ്‌നിലെ ഊര്‍ജ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്. ഇതുമൂലം യുക്രൈനിലെ പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. 

Advertisment