യു.എസ്. സമാധാന പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയാൽ മികച്ചതാകും; ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ നിലനിൽക്കുന്നതായി സെലെൻസ്‌കി

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സെലെന്‍സ്‌കി.

New Update
Untitled

കൈവ്: യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന ട്രംപ് ഭരണകൂടത്തിന്റെ സമാധാന പദ്ധതി ഒടുവില്‍ തങ്ങളുടെ വഴിക്ക് നീങ്ങുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി സൂചന നല്‍കി.

Advertisment

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധം എങ്ങനെ അവസാനിക്കുമെന്ന് നിര്‍ണ്ണയിക്കുന്ന ഒരു നിര്‍ദ്ദേശത്തിന് ഭേദഗതി വരുത്തുന്നതിനായി പാരിസില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം, 'ഇത് മെച്ചപ്പെട്ടു' എന്ന് സെലെന്‍സ്‌കി പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.


ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സെലെന്‍സ്‌കി.

യു.എസ്സും റഷ്യയും ചേര്‍ന്ന് ആദ്യം തയ്യാറാക്കിയ സമാധാന ചട്ടക്കൂടിന് മാറ്റങ്ങള്‍ വരുത്താന്‍ യുക്രെയ്‌നും അമേരിക്കയും യൂറോപ്യന്‍ പങ്കാളികളും ശ്രമിക്കുന്നതിനിടയിലെ തിരക്കിട്ട നയതന്ത്ര നീക്കങ്ങളിലൊന്നാണിത്.

Advertisment