New Update
/sathyam/media/media_files/2025/08/10/untitledop-sindoor-2025-08-10-15-23-56.jpg)
കൈവ്: യുദ്ധം അവസാനിപ്പിക്കാനായി യുക്രെയ്ന്റെ ഭൂമി റഷ്യക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.
Advertisment
സമാധാന ചര്‍ച്ചയില്‍ യുക്രെയ്‌നിന്റെ ചില പ്രദേശങ്ങള്‍ റഷ്യയുമായി പങ്കുവെക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് സെലെന്‍സ്‌കിയുടെ പ്രതികരണം.
റഷ്യയുമായുള്ള യുദ്ധത്തില്‍, യുക്രെയ്‌ന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുമെന്ന് സെലന്‍സ്‌കി പ്രഖ്യാപിച്ചു.
യുക്രൈന്റെ ഭരണഘടനയില്‍ അതിര്‍ത്തികളെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. അതില്‍ മാറ്റം വരുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു.
അടുത്ത വെള്ളിയാഴ്ട അലാസ്‌കയില്‍ വെച്ചാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തുക. ഈ കൂടിക്കാഴ്ചയില്‍ സെലെന്‍സ്‌കിയും ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.