ചർച്ച നടക്കുന്ന ദിവസവും റഷ്യ ആളുകളെ കൊല്ലുന്നു, യുദ്ധം അവസാനിപ്പിക്കാൻ ഒരു ഉദ്ദേശ്യവുമില്ല: സെലെൻസ്കി

'ചര്‍ച്ച നടക്കുന്ന ദിവസം പോലും റഷ്യക്കാര്‍ ആളുകളെ കൊല്ലുന്നു. അത് ഒരുപാട് കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്,' സെലെന്‍സ്‌കി എക്‌സില്‍ കുറിച്ചു.

New Update
Untitledtrmp

ന്യൂയോര്‍ക്ക്:  ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്ന ദിവസവും റഷ്യ ആക്രമണം തുടരുന്നുണ്ടെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഇത് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്ക് ഉദ്ദേശ്യമില്ലെന്ന് തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.


Advertisment

'ചര്‍ച്ച നടക്കുന്ന ദിവസം പോലും റഷ്യക്കാര്‍ ആളുകളെ കൊല്ലുന്നു. അത് ഒരുപാട് കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്,' സെലെന്‍സ്‌കി എക്‌സില്‍ കുറിച്ചു.


'യുദ്ധത്തിന് ന്യായമായ ഒരു അന്ത്യം' എങ്ങനെ കണ്ടെത്താമെന്നതിനെക്കുറിച്ച് ഉക്രെയ്ന്‍ വാഷിംഗ്ടണുമായും യൂറോപ്യന്‍ സഖ്യകക്ഷികളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു. 

'യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രെയ്ന്‍ സാധ്യമായ എല്ലാ രീതിയിലും പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്, കൂടാതെ അമേരിക്കയുടെ ശക്തമായ നിലപാടില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു,' അദ്ദേഹം വ്യക്തമാക്കി.

Advertisment