ആര്‍ത്തവം ക്രമീകരിക്കാന്‍ ചങ്ങലംപരണ്ട

അസ്ഥിഭ്രംശത്തിന് ചങ്ങലംപരണ്ടയുടെ തണ്ട് ചതച്ച് വച്ചുകെട്ടുന്നതും എള്ളെണ്ണയില്‍ ചേര്‍ത്ത് പുരട്ടുന്നതും പതിവാണ്. 

New Update
cissus-quadrangularis-1

ചങ്ങലംപരണ്ടയുടെ തണ്ട് ഇടിച്ചുപിഴിഞ്ഞ നീരില്‍ നല്ലെണ്ണയും ചേര്‍ത്ത് മെഴുകുപാകത്തില്‍ കാച്ചിയെടുക്കുന്ന എണ്ണ ഒടിവിനും ചതവിനും പുറമെ പുരട്ടുന്നത് ഗുണകരമാണ്. 

Advertisment

ഇതിന്റെ നീരും സമം തേനും ചേര്‍ത്ത് സേവിക്കുന്നത് ആര്‍ത്തവം ക്രമീകരിക്കാനും അമിത രക്തസ്രാവം (അത്യാര്‍ത്തവം) ശമിപ്പിക്കാനും സഹായിക്കും. തണലില്‍ ഉണക്കിപ്പൊടിച്ച ഇലയും തണ്ടും മോരില്‍ കലക്കി കുടിച്ചാല്‍ വിശപ്പില്ലായ്മ, ദഹനക്കുറവ് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. 

വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ ചെവിയില്‍ ഒഴിച്ചാല്‍ ചെവിയിലെ പഴുപ്പ്, നീര്, വേദന എന്നിവ ശമിക്കും. കളരിമുറകളിലും മറ്റും അസ്ഥിഭ്രംശത്തിന് ചങ്ങലംപരണ്ടയുടെ തണ്ട് ചതച്ച് വച്ചുകെട്ടുന്നതും എള്ളെണ്ണയില്‍ ചേര്‍ത്ത് പുരട്ടുന്നതും പതിവാണ്. 

Advertisment