വഴിത്തര്‍ക്കം: കൊടുമണില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് നേരേ ആക്രമണം; അയല്‍വാസികള്‍ക്കെതിരേ കേസ്

സഹോദരി ശ്രീവിദ്യയ്ക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു

New Update
53535353

പത്തനംതിട്ട: കൊടുമണില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് നേരേ ആക്രമണം. മണ്ഡലം പ്രസിഡന്റ് അനില്‍ കൊച്ചുമുഴിക്കലിന്റെ വീടാണ് അയല്‍വാസികള്‍ അടങ്ങുന്ന സംഘം അടിച്ചു തകര്‍ത്തത്. സഹോദരി ശ്രീവിദ്യയ്ക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. 

Advertisment

വീട്ടിലെത്തിയ അയല്‍വാസികളായ അനില്‍, അജിത, സുമ എന്നിവര്‍ വീട് ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച ശ്രീദേവിയെയും മൂത്ത സഹോദരനെയും മര്‍ദ്ദിക്കുകയുമായിരുന്നു. വഴിത്തര്‍ക്കത്തിന്റെ പേരില്‍ അനില്‍ കൊച്ചുമുഴിക്കലിന്റെ കുടുംബവും അയല്‍വാസികളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കോടതിയില്‍ നിന്ന് താല്‍ക്കാലിക അനുകൂല ഉത്തരവ് വാങ്ങിയതാണ് വീടാക്രമണത്തിന് കാരണമായതെന്ന് അനില്‍ പറഞ്ഞു.  

Advertisment