മലപ്പുറം: മലപ്പുറത്തെ എം.പിമാരും മുസ്ലീം ലീഗ് നേതാക്കളും മാറി ചിന്തിക്കണം. എങ്കിലേ ഇവിടെ വികസനം വരികയുള്ളൂവെന്നും മുസ്ലീം ലീഗിനെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ച് മലപ്പുറം ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. അബ്ദുല്‍ സലാം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. മലപ്പുറത്ത് വന്‍ മുന്നേറ്റമുണ്ടാക്കി. കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് എന്‍.ഡി.എ. ഭരണം മുന്നേറുന്നത്. 2047വരെ രാജ്യം എങ്ങനെ മുന്നോട്ടുപോകണമെന്ന അജണ്ട വച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്.
എന്നാല്‍, ഇത്തവണ ഇന്ത്യാസഖ്യം നടത്തിയ കള്ളപ്രചാരണമാണ് അവര്‍ക്ക് ഇത്രയേറെ സീറ്റുകള്‍ നേടാനായത്. മോദി മുസ്ലീം സമുദായത്തിന്റെ ശത്രുവാണെന്ന തരത്തില്‍ അവര്‍ പ്രചരിപ്പിച്ചതോടെ ആ വിഭാഗത്തിന്റെ വോട്ടുകള്‍ വന്‍തോതില്‍ ഇന്ത്യാസഖ്യത്തിന് നേടാനായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എ.പി. അബ്ദുള്ളക്കുട്ടിയേക്കാള്‍ ഇരുപതിനായിരത്തിലധികം വോട്ടുകളാണ് ഡോ. അബ്ദുള്‍ സലാം നേടിയത്.