നെടുമങ്ങാട്: സുഹൃത്തിനെ ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. വഞ്ചുവും പുത്തന്‍കരിക്കകം അന്‍ഷാദിനെയാണ് അറസ്റ്റ് ചെയ്തത്. വലിയമല മണിയകോട് വാട്ടര്‍ ടാങ്കിന് സമീപത്താണ് സംഭവം.
സംഘം ചേര്‍ന്ന് മദ്യപിച്ചതിനു ശേഷമുണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്രതി സുഹൃത്തിനെ ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ച്‌കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.