ആലപ്പുഴ തലവടിയില്‍ മരംവീണ് വീട് തകര്‍ന്നു; അപകടം പുലര്‍ച്ചെ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം ഉറങ്ങിക്കിടക്കവെ

അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. 

New Update
5757

ആലപ്പുഴ: തലവടി പഞ്ചായത്തില്‍ മരം വീണു വീട് തകര്‍ന്നു. പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ഉറങ്ങിക്കിടന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. 

Advertisment

ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. അഞ്ചാം വാര്‍ഡില്‍ വദനശേരില്‍ വീട്ടില്‍ ബാലന്‍ നായരുടെ ഓടുമേഞ്ഞ വീടിന് മുകളിലേക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്.
ബാലന്‍ നായര്‍, ഭാര്യ കുസുമ കുമാരി, മകള്‍ ദീപ്തി ബി. നായര്‍, കൊച്ചുമക്കളായ ജയവര്‍ധിനി, ഇന്ദുജ പാര്‍വതി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

Advertisment