ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ മാറാന്‍ കാക്കപ്പഴം

വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

New Update
persimmon2

കാക്കപ്പഴത്തില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, അയേണ്‍, മാംഗനീസ് തുടങ്ങിയ പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കരോട്ടിനോയിഡുകളും ഫ്‌ലേവനോയിഡുകളും അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും കോശങ്ങളെ നശിപ്പിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. 

Advertisment

ഉയര്‍ന്ന അളവിലുള്ള ഡയറ്ററി ഫൈബര്‍ ദഹനവ്യവസ്ഥയെ സഹായിക്കുകയും ആരോഗ്യകരമായ കുടല്‍ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. 

വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കാന്‍സര്‍, സ്‌ട്രോക്ക് പോലുള്ള അസുഖങ്ങള്‍ തടയുന്നതിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകള്‍ ഇതിലുണ്ട്. 
നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വളരെ നല്ലതാണ്.

Advertisment