New Update
/sathyam/media/media_files/SPxiTKXY9QFAC8tdIDA8.jpg)
പത്തനംതിട്ട: പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ എസ്എഫ്ഐ നേതാവ് ജെയ്സണ്‍ ജോസഫിന് തിരിച്ചടി.
ജെയ്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണവുമായി ജെയ്സണ്‍ ജോസഫ് സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
Advertisment
പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജിലാണ് നിയമവിദ്യാര്‍ത്ഥിനിയെ എസ്.എഫ്.ഐ. നേതാവ് മര്‍ദ്ദിച്ചത്. ജെയ്സണ്‍ ജോസഫ് നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി ഹര്‍ജി തള്ളി. ഇതിനെതിരെയാണ് ജെയ്സണ്‍ ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us