/sathyam/media/media_files/2025/10/31/tamarind-leaf-02-1504337184-2025-10-31-10-19-31.jpg)
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുളിയില. പുളിയില ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കുന്നു. പുളിയിലയില്‍ ഇന്‍സുലിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വേദന കുറയ്ക്കുന്നതിന് പുളിയില നല്ലതാണ്. പുളിയില സന്ധി വേദനകള്‍ക്ക് ഒരു പരിഹാരമായി ഉപയോഗിക്കുന്നു. പുളിയിലയില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മോണരോഗങ്ങള്‍ക്കും പല്ലുവേദനയ്ക്കും പരിഹാരമാണ്.
പുളിയില മുറിവുകള്‍ ഉണക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. പുളിയില രക്തത്തിലെ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
പുളിയിലയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. പുളിയിലയിട്ട് തിളപ്പിച്ച വെള്ളം കരളിലെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us