/sathyam/media/media_files/2026/01/09/0c15ad2fafd9c8432f0ec6695d93d259-2026-01-09-17-26-24.webp)
മല്ലിയിലയിലെ സംയുക്തങ്ങള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനവും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്തുന്നു, ഇത് പ്രമേഹമുള്ളവര്‍ക്ക് സഹായകമാണ്. മല്ലിയിലയില്‍ നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും സഹായിക്കുന്നു.
മല്ലിയിലയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. മല്ലിയില ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.
മല്ലിയില കരളിനെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മല്ലിയില ചര്‍മ്മത്തിന് തിളക്കം നല്‍കാനും, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. മല്ലിയിലയില്‍ വിറ്റാമിന്‍ കെ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് പ്രധാനമാണ്. മല്ലിയിലയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us