/sathyam/media/media_files/2025/09/14/krishna-8784102_1280-2025-09-14-12-08-23.jpg)
കോട്ടയം: ഇന്ന് ശ്രീകൃഷ്ണ ജയന്തി. നാടും നഗരവും ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കൊരുങ്ങി. അക്ഷര നഗരി ഇന്ന് അമ്പാടിയാകും. ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമെല്ലാം ചേര്‍ന്ന് വീഥികള്‍ ഇന്ന് അമ്പാടിയാകും. ജന്മാഷ്ടമിയോടുബന്ധിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യക പൂജകളും ആഘോഷങ്ങളും ഉണ്ടായിരിക്കും. ശ്രീകൃഷ്ണ ക്ഷേത്രങ്ങളല്‍ ഭക്തര്‍ക്കായി പാല്‍പായസ വിതരണം ഉള്‍പ്പടെ സംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമെല്ലാം ചേര്‍ന്ന് അക്ഷര നഗരി ഇന്ന് അമ്പാടിയാകും; ജില്ലയില്‍ 2000 സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ നടക്കും; ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ജില്ലയില്‍ 1,100 ആഘോഷങ്ങളിലായി 2000 സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. വൈകിട്ട് മൂന്നിന് ശോഭായാത്രകള്‍ ആരംഭിക്കും. ഉറിയടി, നിശ്ചല ദൃശ്യം, ഗോ പിക നൃത്തം എന്നിവ ശോഭാ യാത്രകള്‍ക്ക് മിഴിവേകും.
തിരുനക്കരയിലും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള ശോഭായാത്രകള്‍ കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിക്കും. തുടര്‍ന്ന്, മഹാശോഭായാത്ര തിരുനക്കര മഹാദേവ ക്ഷേത്രാങ്കണത്തില്‍ സമാപിക്കും.
ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.എന്‍ ഉണ്ണിക്കൃഷ്ണന്‍, നഗര്‍ ആഘോഷ പ്രമുഖ് അഞ്ജു സതീഷ്, രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത ബൗദ്ധിക് പ്രമുഖ് പി.ആര്‍ സജീവ്, ഗോകുലം ജില്ല കാര്യദര്‍ശി ജി.രതീഷ്, മേഖലാ രക്ഷാധികാരി സി.എന്‍ പുരുഷോത്തമന്‍, കെ.എന്‍.സജികുമാര്‍, പ്രതീഷ് മോഹന്‍, കെ.സി വിജയകുമാര്‍, ദീപക്, എം.ബി ജയന്‍, വി.എസ് മധുസൂദനന്‍, എസ്.ശ്രീജിത്ത്, പി.സി ഗിരീഷ് കുമാര്‍, കെ.ജി രഞ്ജിത്, ഗീത ബിജു, പി.എന്‍ സുരേന്ദ്രന്‍, കെ.എസ് ശശിധരന്‍, എസ്.സുരേഷ് , രാജേഷ് കുമാര്‍, ശ്രീകല പ്രമോദ് തുടങ്ങിയവര്‍ ഉദ്ഘാടനവും സന്ദേശം നല്‍കലും നിര്‍വഹിക്കും