അറിയാം പെരുമാറ്റ രോഗങ്ങളുടെ ലക്ഷണങ്ങള്‍

മറ്റുള്ളവരെ തള്ളുക, അടിക്കുക, കടിക്കുക, മൃഗങ്ങളോട് ക്രൂരമായി പെരുമാറുക എന്നിവ

New Update
Untitled-design-28-7

പെരുമാറ്റ രോഗങ്ങളുടെ ലക്ഷണങ്ങള്‍ വ്യക്തിക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചെറിയ കാര്യങ്ങള്‍ക്ക് പോലും അമിതമായി വേവലാതിപ്പെടുക, എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍.
തളര്‍ച്ച, ഉറക്കക്കുറവ്, പേശികള്‍ മുറുക്കം, ദഹനപ്രശ്‌നങ്ങള്‍ എന്നിവ.
പെട്ടെന്ന് ദേഷ്യം വരിക, അമിതമായ ദേഷ്യം.

Advertisment

മറ്റുള്ളവരുമായി ഇടപഴകാനുള്ള ബുദ്ധിമുട്ട്, കുടുംബാംഗങ്ങളുമായും സമപ്രായക്കാരുമായും ഉള്ള ബന്ധങ്ങളെ ബാധിക്കുക. കടയില്‍ മോഷണം, അതിക്രമിച്ച് കടക്കല്‍, വസ്തുവകകള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക.

മറ്റുള്ളവരെ തള്ളുക, അടിക്കുക, കടിക്കുക, മൃഗങ്ങളോട് ക്രൂരമായി പെരുമാറുക എന്നിവ. ലക്ഷ്യം നേടാനായി കള്ളം പറയുകയും വഞ്ചിക്കുകയും ചെയ്യുക. ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, അദൃശ്യമായ കാര്യങ്ങള്‍ കാണുക, തന്നെ ആരോ ആക്രമിക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍.

വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ, താല്‍പ്പര്യം കാണിക്കാതെ ഒതുങ്ങിക്കൂടുക. ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടണം.

Advertisment