മൂവാറ്റുപുഴ: ഒന്നര കിലോ കഞ്ചാവുമായി അന്യ സംസ്ഥാനത്തൊഴിലാളി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി അന്‍വറാണ് പിടിയില്‍. ശനിയാഴ്ച രാത്രി താമസ സ്ഥലത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. ശനിയാഴ് രാത്രി എട്ടരയ്ക്കാണ് സംഭവം.
രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലിസ് ഇവിടെയെത്തി പരിശോധന നടത്തുകയായിരുന്നു. ഇയാള്‍ വന്‍തോതില്‍ കേരളത്തില്‍ കഞ്ചാവ് എത്തിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. അറസ്റ്റിലായ ഇയാളെ േകാടതിയില്‍ ഹാജരാക്കി.