ശരീരഭാരം കുറയ്ക്കാന്‍ പാവയ്ക്ക

ചില പഠനങ്ങളില്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ പാവയ്ക്കയ്ക്ക് കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

New Update
cropped-BITTER-GOURD-BENEFITS

പാവയ്ക്കയില്‍ പ്രമേഹം, ഫാറ്റി ലിവര്‍, കാന്‍സര്‍ തുടങ്ങിയ പല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പാവയ്ക്കയിലുള്ള പോളിപെപ്‌റ്റൈഡ്-പി എന്ന ഇന്‍സുലിന്‍ പോലുള്ള സംയുക്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഫാറ്റി ലിവര്‍ രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും കരളിലെ അമിത കൊഴുപ്പ് അകറ്റാനും ഇത് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും പാവയ്ക്ക നല്ലതാണ്. 

Advertisment

വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയതിനാല്‍ വൈറസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കാന്‍ പാവയ്ക്ക സഹായിക്കും. ചില പഠനങ്ങളില്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ പാവയ്ക്കയ്ക്ക് കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
 
കലോറിയും കൊഴുപ്പും കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഉത്തമമാണ്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ പാവയ്ക്ക ചര്‍മ്മത്തിലെ പാടുകള്‍, മുഖക്കുരു എന്നിവ പരിഹരിക്കാനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. 

Advertisment