അനധികൃത വില്‍പ്പനയ്ക്കായി വീട്ടില്‍ ശേഖരിച്ച വിദേശ മദ്യവുമായി സ്ത്രീ പിടിയില്‍

60 കുപ്പികളിലായി സൂക്ഷിച്ച 26 ലിറ്റര്‍ മദ്യമാണ് കണ്ടെത്തിയത്.

New Update
arrest lady news 45

കൊല്ലം: ഓണദിനങ്ങളിലെ അനധികൃത മദ്യ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 60 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി സ്ത്രീ അറസ്റ്റില്‍. കടപ്പാക്കട കൈപ്പള്ളി വീട്ടില്‍ നിന്നും കുറവന്‍പാലം ശാന്തിനഗര്‍-62 എം.എസ്. രാജ്ഭവനില്‍ ജയ(49)യാണ് പിടിയിലായത്. 

Advertisment

പുള്ളിക്കട കോളനിയില്‍ രതീഷ് ഭവനില്‍ രതീഷിനെതിരെയും കേസെടുത്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് 60 കുപ്പികളിലായി സൂക്ഷിച്ച 26 ലിറ്റര്‍ മദ്യം കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Advertisment