/sathyam/media/media_files/2025/01/01/57cGRjVSVo4gBiM4pLnp.jpg)
കണ്ണൂര്‍: കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ സി.പി.എം. നേതാക്കള്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
പാര്‍ട്ടി നേതാക്കള്‍ അവിടെ പോയതില്‍ എന്താണ് തെറ്റ്. സാമാന്യ മര്യാദയുടെ ഭാഗമായാണ് അവര്‍ പോയത്. കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കുന്നത് മഹാപരാധമാണോ.
പാര്‍ട്ടി തള്ളിപ്പറഞ്ഞവരുടെ പരിപാടിയിലും നേതാക്കള്‍ പങ്കെടുക്കാറുണ്ട്. ഇതൊക്കെ അന്വേഷിച്ച് നടക്കാന്‍ മാധ്യമങ്ങള്‍ക്ക് എന്തിന്റെ സൂക്കേടാണെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പി. പ്രവര്‍ത്തകന്‍ വടക്കുമ്പാട് നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് സി.പി.എം. സംസ്ഥാന സമിതി അംഗം പി. ജയരാജന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തത്. ടി.പി. വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us