പാലക്കാട് കഞ്ചാവ് കേസ് പ്രതി കോടതിയില്‍നിന്ന് കടന്നുകളഞ്ഞു

കോട്ടയം ചങ്ങനാശേരി പായിപ്പാട് നാലുകോടി പുത്തന്‍പുരയില്‍ വീട്ടില്‍ നസീം നാസറാ(26)ണ് കടന്നുകളഞ്ഞത്.

New Update
f8b213ee-abaa-4a92-9383-fb26562b77f7

പാലക്കാട്: കഞ്ചാവ് കേസ് പ്രതി കോടതിയില്‍നിന്ന് കടന്നുകളഞ്ഞു. കോട്ടയം ചങ്ങനാശേരി പായിപ്പാട് നാലുകോടി പുത്തന്‍പുരയില്‍ വീട്ടില്‍ നസീം നാസറാ(26)ണ് കടന്നുകളഞ്ഞത്.

Advertisment

പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കഞ്ചാവുമായി പിടിയിലായ കേസിലെ പ്രതിയാണ് ഇയാള്‍. 2017ലാണ് ഇയാളെ പോലീസ് കഞ്ചാവുമായി പിടികൂടിയത്. 

ജാമ്യത്തിലിറങ്ങയ നാസര്‍ പിന്നീട് കോടതി നടപടികളുമായി സഹകരിച്ചില്ല. തുടര്‍ന്ന് വാറന്റ് പുറപ്പെടുവിച്ചപ്പോള്‍ സ്വമേധയാ ഹാജരാകുകയായിരുന്നു. എന്നാല്‍, വീണ്ടും റിമാന്‍ഡിലാകുമെന്നതറിഞ്ഞതോടെ ഇയാള്‍ കോടതിയില്‍ നിന്നും മുങ്ങുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

 

 

Advertisment