തിരുവനന്തപുരം: എ.ഡി.എം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ എം.ഡി.എമ്മിനെ പി.പി. ദിവ്യ ആക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി.പി. ദിവ്യ തന്നെയാണെന്ന് കണ്ടെത്തല്‍.
വീഡിയോ പല മാധ്യമങ്ങള്‍ക്ക് കൈമാറിയതും പി.പി. ദിവ്യയാണ്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.
കണ്ണൂര്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിനുള്ള എന്‍.ഒ.സി. അനുവദിക്കുന്നതില്‍ നവീന്‍ ബാബു ബോധപൂര്‍വ്വം ഫയല്‍ വൈകിപ്പിച്ചെന്ന് ആരോപണത്തില്‍ ഒരു തെളിവും മൊഴികളും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നവീന്‍ ബാബു കോഴ വാങ്ങിയെന്നതിനും തെളിവില്ല.