പാലക്കാട് ചുരമിറങ്ങിയ കുട്ടിയാന ഉള്‍പ്പെടെയുള്ള  കാട്ടാനക്കൂട്ടം യാത്രക്കാര്‍ക്ക് നേരേ പാഞ്ഞടുത്തു

പോത്തുണ്ടി കൈകാട്ടി ചുരം പാതയില്‍ 14-ാം വ്യൂപോയിന്റിന് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം.

New Update
3636363

പാലക്കാട്: നെല്ലിയാമ്പതി ചുരം പാതയിലേക്ക് ഇറങ്ങിയ കുട്ടിയാന ഉള്‍പ്പെടെയുള്ള കാട്ടാനക്കൂട്ടം യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്തു. ആന ഓടിവരുന്നത് കണ്ട് യാത്രക്കാര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പോത്തുണ്ടി കൈകാട്ടി ചുരം പാതയില്‍ 14-ാം വ്യൂപോയിന്റിന് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം.

Advertisment

ബൈക്കില്‍ ജോലിക്ക് പോകുകയായിരുന്ന നെല്ലിയാമ്പതി കെ.എസ്.ഇ.ബി. ജീവനക്കാരനായ രതീഷ് കുന്നത്ത്, പ്രസാദ്, ശിവദാസന്‍, വീനീഷ് എന്നിവരാണ് ആനക്കൂട്ടം പാഞ്ഞടുക്കുന്നതിനിടെയാണ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്.

കുറച്ച് ദിവസങ്ങളായി നെല്ലിയാമ്പതി ചുരം പാതയില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവാണ്. ആനക്കൂട്ടത്തില്‍ മൂന്ന് വലിയ ആനകളെ കൂടാതെ രണ്ട് കുട്ടിയാനകള്‍ കൂടിയുള്ളതിനാല്‍ മിക്കപ്പോഴും ചുരം പാതയില്‍ തന്നെ തമ്ബടിച്ചു നില്‍ക്കുകയാണ്. കുട്ടിയാന കൂടെയുള്ളതിനാല്‍ നെല്ലിയാമ്പതിയിലേക്കുള്ള യാത്രക്കാര്‍ ജാഗ്രത പാലിക്കമെണന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

Advertisment