Advertisment

സ്വത്ത് തര്‍ക്കം: മകനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം  പിതാവ് ജീവനൊടുക്കി

വള്ളിച്ചിറ വെട്ടുകാട്ടില്‍ ചെല്ലപ്പ(74)നാണ് മരിച്ചത്.

New Update
6767733

കോട്ടയം: പാലാ വള്ളിച്ചിറയ്ക്ക് സമീപം മകനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പിതാവ് ജീവനൊടുക്കി. വള്ളിച്ചിറ വെട്ടുകാട്ടില്‍ ചെല്ലപ്പ(74)നാണ് മരിച്ചത്. ഇയാളുടെ മകന്‍ ശ്രീജിത്തിനാണ് കുത്തേറ്റത്. 

സ്വത്ത് തര്‍ക്കത്തെച്ചൊല്ലി ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയും ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും ചെല്ലപ്പന്‍ കത്തികൊണ്ട് ശ്രീജിത്തിനെ കുത്തുകയുമായിരുന്നു. ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ുപോയപ്പോള്‍ ചെല്ലപ്പന്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment