ഉത്കണ്ഠ കുറയ്ക്കാന്‍ കട്ടത്തൈര്

കാത്സ്യം ധാരാളം അടങ്ങിയതിനാല്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കാന്‍ തൈര് സഹായിക്കുന്നു.

New Update
376afc02-8955-465d-b018-df5d1cc3d16e

കട്ടത്തൈര് ദഹനത്തെ മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരു മികച്ച പ്രോബയോട്ടിക് ആണ്. ഇതില്‍ കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും തൈര് ഗുണം ചെയ്യും. 

Advertisment

തൈരിലുള്ള പ്രോബയോട്ടിക്‌സുകള്‍ നല്ല ബാക്ടീരിയകളാണ്. ഇവ ദഹനസംബന്ധമായ പ്രശ്‌നങ്ങളായ അസിഡിറ്റി, ഗ്യാസ്, മലബന്ധം എന്നിവയെ ശമിപ്പിക്കുകയും കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 

കാത്സ്യം ധാരാളം അടങ്ങിയതിനാല്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കാന്‍ തൈര് സഹായിക്കുന്നു. വിറ്റാമിന്‍ ഡി കാത്സ്യം എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ തൈര് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. 

പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് തടയാനും അമിതവണ്ണം കുറയ്ക്കാനും തൈര് സഹായിക്കും. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു. 

തൈരിലെ പ്രോബയോട്ടിക്‌സ് സമ്മര്‍ദ്ദം കുറയ്ക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. തൈര് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും മൃദുവാക്കാനും സഹായിക്കും. 

Advertisment