New Update
/sathyam/media/media_files/2025/09/28/5e0913ec-9a66-4aca-b71b-aebd44f171bb-2025-09-28-11-45-14.jpg)
തിരുവനന്തപുരം: പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം (ഐ.ജെ.ടി) പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം (കണ്ടന്‍സ്ഡ് ഈവനിംഗ് കോഴ്‌സ്) പരീക്ഷാഫലം പ്രഖ്യാപിച്ചു.
Advertisment
ആലപ്പുഴ കറ്റാനം സ്വദേശി ഷൈലാ ബായി എം ഒന്നാം റാങ്ക് നേടി. കുളത്തൂര്‍ ജിഎച്ച്എസ്എസിലെ റിട്ട. അധ്യാപികയാണ് ഷൈലാ ബായി. രണ്ടാം റാങ്ക് പാങ്ങപ്പാറ സ്വദേശി എം. സുരേഷ് കുമാറിനാണ്. റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് സുരേഷ്.
കല്ലറ സ്വദേശി യദു എം. നായര്‍ക്കാണ് മൂന്നാം റാങ്ക്. സിനിമാ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവാണ് യദു. ഈവനിംഗ് ജേണലിസം പുതിയ ബാച്ചിലേക്കുള്ള പ്രവേശനം തുടങ്ങി. ഫോണ്‍: 9526024171, 7591966995, 0471461415.