Advertisment

കുട്ടനാട് സീറ്റ് തിരിച്ചെടുക്കണം, എല്‍.ഡി.എഫിലും യു.ഡി.എഫിലും സീറ്റിനെച്ചൊല്ലി തര്‍ക്കം; എന്‍.സി.പിക്കും കേരളാ കോണ്‍ഗ്രസിനും സീറ്റ് നഷ്ടപ്പെടുമോ?

നാലു കൊല്ലമായി കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തം പേരിനു പോലും ഇല്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചൂണ്ടിക്കാട്ടുന്നു.

New Update
4646464

കോട്ടയം: കുട്ടനാട് സീറ്റിനെ ചൊല്ലി എല്‍.ഡി.എഫിലും യു.ഡി.എഫിലും തര്‍ക്കം. കുട്ടനാട് സീറ്റ് എന്‍.സി.പിയില്‍ നിന്നു ഏറ്റെടുക്കണമെന്ന് സി.പി.എം അണികളും, കേരളാ കോണ്‍ഗ്രസില്‍ നിന്നു സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് അണികളും  ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. 

Advertisment

കോണ്‍ഗ്രസിനെ വിളിക്കൂ കൂട്ടനാടിനെ രക്ഷിക്കൂ എന്നുള്ള പോസ്റ്റുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനോടകം തയാറാക്കിക്കഴിഞ്ഞു. വിവിധ ആവശ്യങ്ങള്‍ മുന്നോട്ടു വച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരം ഒരു പോസറ്റ് തയാറാക്കിയിരിക്കുന്നത്. 

കാര്‍ഷിക മേഖല, ശുദ്ധജല വിതരണം, റോഡ് വികസനം ടൂറിസം മേഖല തുടങ്ങി കുട്ടനാട് നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ പ്രാദേശിക രാഷ്ട്രീയം ഒഴിവാക്കി കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന വികരമാണ് കോണ്‍ഗ്രസിനുള്ളത്. കഴിഞ്ഞ നാലു കൊല്ലമായി കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തം പേരിനു പോലും ഇല്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചൂണ്ടിക്കാട്ടുന്നു. 

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ നിന്നു ഒരു സ്ഥാനര്‍ഥിയെ കെട്ടിയിറക്കും. അവരെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ്. കേരളാ കോണ്‍ഗ്രസിനോടുള്ള കുട്ടനാട് ജനതയുടെ അതൃപ്തിയാണ് കുട്ടനാട് സീറ്റ് നഷ്ടപ്പെടാന്‍ കാരണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മിലാണ് പോര് കഴിഞ്ഞ കുറച്ചു നാളുകളായി സജീവമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കുട്ടനാട് സീറ്റ് തിരിച്ചു പിടിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിയിരുന്നു. എന്നാല്‍, വിട്ടുകൊടുക്കില്ലെന്ന നിലപാട് കേരളാ കോണ്‍ഗ്രസ് സ്വീകരിച്ചു. ഇക്കുറി സീറ്റ് ഏറ്റെടുക്കണമെന്ന് കെ.പി.സി.സി. നേതൃത്വത്തോടാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരുന്നു. 

എന്നാല്‍, വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണു കേരള കോണ്‍ഗ്രസ്. സ്ഥിരതയുള്ള ഒരു യു.ഡി.എഫ്. ജനപ്രതിനിധിയെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ വാദം. 

കേരളാ കോണ്‍ഗ്രസ് പിറവിയെടുത്ത 1964ന് ശേഷം നടന്നിട്ടുള്ള എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കുട്ടനാട് സീറ്റില്‍ മത്സരിച്ചിട്ടുള്ളത് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഒരു കാരണവശാലും സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് കേരളാ കോണ്‍ഗ്രസ് വാദിക്കുന്നത്.

എന്‍.സി.പിയുടെ കുട്ടനാട് സീറ്റ് സി.പി.എം. ഏറ്റെടുക്കണമെന്ന വികാരവും സി.പി.എം അണികള്‍ക്കുണ്ട്. എം.എല്‍.എ. തോമസ് കെ.  തോമസ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതിന് പിന്നാലെ ഉടലെടുത്ത ചര്‍ച്ചകള്‍ക്കിടെയാണ് സീറ്റ് സി.പി.എം. ഏറ്റെടുത്തേക്കുമെന്ന സൂചകളും പുറത്തേക്കു വന്നിരുന്നു. 

എസ്എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ലേഖനം ചര്‍ച്ചയാക്കിയാണ് ആവശ്യം. തോമസ് കെ. തോമസ് പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കിയെന്ന ആക്ഷേപവും ഉയര്‍ന്നു.
അടുത്ത തെരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റില്‍ എന്‍.സി.പിക്ക് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. എന്‍.സി.പി. ക്ഷയിച്ച് ഒരു വള്ളത്തില്‍ കയറാനുള്ള ആളുപോലും ഇല്ലാതായെന്നും സംഘടന മുഖപത്രമായ 'യോഗനാദ'ത്തില്‍ വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.

 

Advertisment