New Update
/sathyam/media/media_files/2024/12/06/Wdfhg7wjCnj66tPsSv6e.jpg)
കടയ്ക്കല്‍: ചിതറയില്‍ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ചിതറ കാരിച്ചിറ മാങ്കോട് സ്വദേശി നൗഫലി(28)നെയാണ് ചിതറ പോലീസ് പിടികൂടിയത്.
Advertisment
പീഡനം തുടര്‍ന്നത് എതിര്‍ത്തപ്പോള്‍ യുവതിയുടെ അശ്ലീല ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് യുവതി പീഡനവിവരം മാതാപിതാക്കളോട് തുറന്നു പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us