New Update
/sathyam/media/media_files/2024/12/05/y9UW3reDfngi93Yj8Mk2.jpg)
മലപ്പുറം: എടവണ്ണപ്പാറ ചാലിയാറില്‍ പതിനേഴു വയസുകാരി മരിച്ച സംഭവത്തെത്തുടര്‍ന്ന് അറസ്റ്റിലായ കരാട്ടെ പരിശീലകനെതിരേ ജില്ലാ കളക്ടര്‍ കാപ്പാ ചുമത്തി. മലപ്പുറം വാഴക്കാട് സ്വദേശിയായ സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്.
Advertisment
പ്രതിയില്‍ നിന്നും കരാട്ടെ പരിശീലനം നേടിയ നിരവധി പെണ്‍കുട്ടികളുടെ പരാതികള്‍ വേറേയുമുണ്ട്. കാപ്പ ചുമത്താനുളള ജില്ല ഭരണകൂടത്തിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
എടവണ്ണപ്പാറയിലും വാഴക്കാടുമായി സ്വാധീനമുള്ള സിദ്ദിഖ് അലി പുറത്തെത്തുന്നത് പരാതിക്കാര്‍ക്ക് ഭീഷണിയാകുമെന്ന മൊഴി കൂടി പരിഗണിച്ചാണ് പ്രതിക്കെതിരെ കാപ്പ ചുമത്തിയത്. നേരത്തെ കോഴിക്കോട് ജയിലിലായിരുന്ന ഇയാള്‍ നിലവില്‍ വീയൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us