കുണ്ടും കുഴിയുമായി യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ച് മുളക്കുളം, വെള്ളൂര്‍, ചന്തപ്പാലം റോഡ്; 112 കോടി ചെലവില്‍ റോഡ് പുതുക്കി പണിയാന്‍ ടെന്‍ഡര്‍ നല്‍കി പണി ആരംഭിച്ചിട്ട് ഒന്നര വര്‍ഷത്തിന് മുകളിലായെങ്കിലും നിര്‍മാണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല; മഴക്കാലമായതോടെ വെള്ളക്കെട്ടു മൂലം സഞ്ചാരയോഗ്യമല്ലാതായ റോഡില്‍ ഞാറുനട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍

റോഡിലൂടെ പോകുന്ന വിദ്യര്‍ഥികളുടെ മേല്‍ വാഹനം കടന്നു പോകുമ്പോള്‍ ചെളിവെള്ളം തെറിക്കുന്ന സംഭവവും പതിവാണ്.

New Update
53535

കടുത്തുരുത്തി: കുണ്ടും കുഴിയുമായി യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ച് മുളക്കുളം, വെള്ളൂര്‍, ചന്തപ്പാലം റോഡ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന റോഡില്‍ റോഡ് തകര്‍ന്നതോടെ അപകടങ്ങളും വര്‍ധിക്കുകയാണ്. ബി.എം.ബി.സി.  നിലവാരത്തില്‍ 112 കോടി ചെലവില്‍ റോഡ് പുതുക്കി പണിയുന്നതിന് ടെന്‍ഡര്‍ നല്‍കി പണി ആരംഭിച്ചിട്ട് ഇപ്പോള്‍ ഒന്നര വര്‍ഷത്തിന് മുകളിലായി. പക്ഷേ, നിര്‍മാണ ജോലികളുടെ നാലില്‍ ഒരു ഭാഗം പോലും പൂര്‍ത്തീകരിക്കാന്‍ കാരാറുകാരന് ഇതുവരെ കഴിഞ്ഞിട്ടില്ല. 

Advertisment

വെള്ളൂര്‍ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു കൂടി കടന്നുപോകുന്ന ഈ റോഡ് കണ്ടും കഴിയും നിറഞ്ഞു മഴക്കാലമായതോടെ വെള്ളക്കെട്ടും മൂലം സഞ്ചാരയോഗ്യമല്ലാതായിട്ട് നാളേറെയായി. പിറവം റോഡ് റെയില്‍വേ സ്റ്റേഷന്‍, എല്‍.പി. സ്‌കൂള്‍, ഹൈസ്‌കൂള്‍, പഞ്ചായത്ത് ഓഫീസ്, കെ.പി.പി.എല്‍, കെ.ആര്‍.എല്‍, ബാങ്കുകള്‍ തുടങ്ങി വിവിധ മേഖലകളിലേക്ക് വന്നുചേരുന്ന നുറ് കണക്കനു യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന റോഡാണിത്. 

റോഡിലൂടെ പോകുന്ന വിദ്യര്‍ഥികളുടെ മേല്‍ വാഹനം കടന്നു പോകുമ്പോള്‍ ചെളിവെള്ളം തെറിക്കുന്ന സംഭവവും പതിവാണ്. കാല്‍നട യാത്രക്കാര്‍ക്കു പോലും ഇതിലൂടെ കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും. റോഡ് പണി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികാരികള്‍ക്ക് നിവേദനങ്ങള്‍ നല്‍കി പരാതിപ്പെട്ടിട്ടും നാളിതുവരെ യാതൊരു നടപിടിയും സ്വീകരിക്കാന്‍ അധികാരികള്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ ഞാറും, വാഴയും നട്ടു പ്രതിഷേധിച്ചു. ഇനിയും സര്‍ക്കാരിന്റെ അനാസ്ഥ തുടര്‍ന്നാല്‍ അതി ശക്തമായ സമര മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്ന് നാട്ടുകാര്‍ പറയുന്നു.

Advertisment