Advertisment

മാധ്യമപ്രവര്‍ത്തകര്‍ പട്ടികളെന്ന് പേരെടുത്ത് പറഞ്ഞിട്ടില്ല, പട്ടികളെന്ന് മാധ്യമങ്ങള്‍ക്ക് തോന്നിയാല്‍ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല; പൊട്ടിത്തെറിച്ചത് ബോധപൂര്‍വമെന്ന് കൃഷ്ണദാസ്

"മാധ്യമങ്ങള്‍ എന്തിനാണ് ഷുക്കൂറിന്റെ വീട്ടില്‍ പോയത്"

New Update
535355533353

പാലക്കാട്: മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള നായ പരാമര്‍ശത്തില്‍ ഉറച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ്. ഇറച്ചിക്കടയിലെ പട്ടിയെപ്പോലെയാണ് മാധ്യമങ്ങള്‍ അബ്ദുള്‍ ഷുക്കൂറിന്റെ വീടിനുമുന്നില്‍ കാവല്‍ നിന്നതെന്നായിരുന്നു മാധ്യമങ്ങളെ അധിക്ഷേപിച്ച് കൃഷ്ണദാസ് പ്രതികരിച്ചത്. 

Advertisment

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചത് ബോധപൂര്‍വമാണ്. എന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തില്‍ പ്രതികരിച്ചത്. 

അബ്ദുള്‍ ഷുക്കൂറിന്റെ പിണക്കം പാര്‍ട്ടി പരിഹരിക്കാനാകുന്ന പ്രശ്നം മാത്രമാണ്. എന്നാല്‍, അതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രധാനം നല്‍കി. അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നത്. 

മാധ്യമങ്ങളെ മാത്രം ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. ഷുക്കൂറുമായുള്ള ചെറിയ പ്രശ്നത്തില്‍ നേട്ടം കണ്ടെത്താന്‍ ശ്രമിച്ച കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെയും ഉദ്ദേശിച്ചായിരുന്നു പരാമര്‍ശം. വിമര്‍ശനങ്ങളെ ഞാന്‍ ശ്രദ്ധിക്കുന്നില്ല. 

മാധ്യമപ്രവര്‍ത്തകര്‍ പട്ടികളെന്ന് ഞാന്‍ പേരെടുത്ത് പറഞ്ഞിട്ടില്ല. ഒന്നും വ്യക്തിപരമല്ല. പട്ടികളെന്ന് മാധ്യമങ്ങള്‍ക്ക് തോന്നിയാല്‍ എനിക്ക് ഒന്നുംചെയ്യാന്‍ പറ്റില്ല. 

മാധ്യമങ്ങള്‍ എന്തിനാണ് ഷുക്കൂറിന്റെ വീട്ടില്‍ പോയത്.  സി.പി.എമ്മുകാരന്റെ വീട്ടില്‍ അങ്ങനെ എല്ലാര്‍ക്കും പോകാന്‍ പറ്റില്ല. ഷുക്കൂറിനെ ഞങ്ങളില്‍ നിന്ന് അടര്‍ത്തിക്കൊണ്ട് പോകാന്‍ വന്നവരെയാണ് ഞാന്‍ പട്ടികളോട് ഉപമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Advertisment