/sathyam/media/media_files/2025/11/23/846700b1-5a03-44ab-b511-188a7ec870f7-2025-11-23-11-03-54.jpg)
തൊണ്ടവേദനയ്ക്ക് ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കവിള്‍കൊള്ളുന്നത് വീക്കം കുറയ്ക്കാനും വേദന ശമിപ്പിക്കാനും സഹായിക്കും. തേനും ഇഞ്ചിയും ചേര്‍ത്ത പാനീയങ്ങള്‍ കുടിക്കുന്നത് തൊണ്ടവേദനയ്ക്ക് ആശ്വാസം നല്‍കും. ഇത് തയ്യാറാക്കാന്‍ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേനും ഇഞ്ചിയുടെ നീരും ചേര്‍ക്കാം.
ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ഇത് തൊണ്ടയിലെ ഈര്‍പ്പം നിലനിര്‍ത്താനും വേദന കുറയ്ക്കാനും സഹായിക്കും. ചൂടുള്ള നീരാവി ശ്വസിക്കുന്നത് തൊണ്ടയിലെ വരള്‍ച്ച ഒഴിവാക്കാനും വേദന ശമിപ്പിക്കാനും സഹായിക്കും.
വെളുത്തുള്ളിക്ക് ബാക്ടീരിയ വിരുദ്ധ ഗുണങ്ങളുണ്ട്. ഇതിന്റെ നേര്മയാക്കിയ രൂപം ചായയിലോ മറ്റ് ഭക്ഷണത്തിലോ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ അല്പം കറുവപ്പട്ട പൊടിച്ചത്, ഒരു നുള്ള് കുരുമുളകുപൊടി, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us