ബസിന്റെ ചവിട്ടുപടിയില്‍നിന്ന് യാത്രചെയ്തത്  ചോദ്യംചെയ്ത യാത്രക്കാരന്റെ മൂക്കിടിച്ചു തകര്‍ത്തു; യുവാവ് അറസ്റ്റില്‍

മേവറം പാലവിള പുത്തന്‍വീട്ടില്‍ ആസിഫാ(21)ണ് അറസ്റ്റിലായത്.

New Update
567777y

കൊല്ലം: ബസിന്റെ ചവിട്ടുപടിയില്‍നിന്ന് യാത്രചെയ്യുന്നത് ചോദ്യം ചെയ്ത യാത്രക്കാരന്റെ മൂക്കിടിച്ചു തകര്‍ത്തയാള്‍ അറസ്റ്റില്‍. 
മേവറം പാലവിള പുത്തന്‍വീട്ടില്‍ ആസിഫാ(21)ണ് അറസ്റ്റിലായത്. തട്ടാമല സ്വദേശി ഇര്‍ഷാദിനെയാണ് ആക്രമിച്ചത്. മൂക്കിലും മുഖത്തും സാരമായ ഗുരുതര പരിക്കേറ്റ ഇര്‍ഷാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

Advertisment

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതരയ്ക്ക് പഴയാറ്റിന്‍കുഴിയിലായിരുന്നു സംഭവം. ബസില്‍നിന്ന് ഇറങ്ങാന്‍ പ്രയാസപ്പെട്ടതോടെ ഇര്‍ഷാദ് ചവിട്ടുപടിയില്‍നിന്ന് മാറിനില്‍ക്കാന്‍ ആസിഫിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇത് ഇഷ്ടപ്പെടാതെ പ്രതി 
ഇര്‍ഷാദിനെ കൈയില്‍ കിടന്ന ഇടിവള ഉപയോഗിച്ച് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

Advertisment