Advertisment

പത്തനംതിട്ടയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഭാര്യാ സഹോദരന്‍ അറസ്റ്റില്‍, കൊലപ്പെടുത്തിയത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ

കാരക്കല്‍ അജിയുടെ മൃതദേഹമാണ് കൊച്ചാണ്ടിയിലെ വീട്ടില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്.

New Update
34555

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭാര്യാ സഹോദരന്‍ മഹേഷിനെ അറസ്റ്റ് ചെയ്തു. കാരക്കല്‍ അജിയുടെ മൃതദേഹമാണ് കൊച്ചാണ്ടിയിലെ വീട്ടില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്.

Advertisment

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇരുവരും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും മഹേഷ് അജിയെ കമ്പിപ്പാരകൊണ്ട് അടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവശേഷം സ്ഥലത്തുനിന്നും കടന്നുകളഞ്ഞ മഹേഷിനെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

ഇന്നലെ രാവിലെയാണ് വീടിനുള്ളില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. വനമേഖലയോട് ചേര്‍ന്നാണ് മരിച്ച അജിയുടെ വീട്. വീട്ടില്‍ കൂലിപ്പണിക്കാരനായ ഇയാള്‍ തനിച്ചാണ് താമസിച്ചിരുന്നത്. ഭാര്യയും മക്കളും കുറച്ചകലെ വേറൊരു വീട്ടിലാണ് താമസിച്ചിരുന്നത്. 

 

Advertisment