New Update
/sathyam/media/media_files/KbGziHBsCUFdZj9yew3V.jpg)
തൃശൂര്‍: കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചു. ബിരുദം, ബിരുദാനന്തര, ഗവേഷണ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് അവധി നല്‍കുന്നത്. വിദ്യാര്‍ത്ഥി യൂണിയന്റെ അപേക്ഷയിലാണ് അവധി ലഭിച്ചത്.
Advertisment
ആര്‍ത്തവ അവധി ഉള്‍പ്പെടെ വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ട ഹാജര്‍ 73 ശതമാനമായി കുറച്ചു. നേരത്തെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്കും ആര്‍ത്തവ അവധി അനുവദിച്ചിരുന്നു.
ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. സര്‍വകലാശാലയിലെ എസ്.എഫ്.ഐ. യൂണിറ്റ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.