വയനാട്: മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സീരിയല്‍ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളര്‍ ഷിജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തി.
മലയാള സിനിമയുടെ ഡയറക്ടേഴ്‌സ് യൂണിയന്‍ ഫെഫ്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. പിതാവിനും മറ്റ് ബന്ധുക്കള്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. സൂര്യ ഡിജിറ്റല്‍ വിഷനിലെ ക്യാമറ അസിസ്റ്റന്റാണ് ഷിജു. മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് തുടങ്ങിയ നിരവധി സീരിയലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഷിജുവിന്റെ അയല്‍ക്കാരനും ക്യാമറ അസിസ്റ്റന്റുമായ സഹപ്രവര്‍ത്തകന്‍ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രണവിന്റെ വീട്ടുകാര്‍ക്ക് വേണ്ടിയുള്ള തെരച്ചിലും തുടരുകയാണ്.