കഠിനംകുളം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞെന്ന പരാതിയുമായി പെണ്‍കുട്ടി

എ.എസ്.ഐ. കെ.പി. നസീം പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങുകയും പിന്നീട് ഫോണില്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയുമായിരുന്നു.

New Update
5456656666666

തിരുവനന്തപുരം: ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞെന്ന് കഠിനംകുളം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ.പി. നസീമിനെതിരെ പരാതിയുമായി പെണ്‍കുട്ടി. തോന്നക്കല്‍ നടക്കുന്ന സയന്‍സ് ഫെസ്റ്റിവലിലെ വോളണ്ടിയറാണ് പെണ്‍കുട്ടി. പരിപാടിക്കിടയില്‍ പരിചയപ്പെട്ട എ.എസ്.ഐ. കെ.പി. നസീം പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങുകയും പിന്നീട് ഫോണില്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയുമായിരുന്നു.

Advertisment

തിരുവനന്തപുരത്ത് സയന്‍സ് ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ വൊളണ്ടിയര്‍മാരായി വിദ്യാര്‍ഥികള്‍ക്കാണ് ചുമതല നല്‍കിയിരുന്നത്. തുടര്‍ന്ന് ചുമതലയുള്ള എല്ലാ വിദ്യാര്‍ഥികളുടെയും ഫോണ്‍ നമ്പരുകള്‍ എ.എസ്.ഐ. കെ.പി. നസീം വാങ്ങിയിരുന്നു.

തുടര്‍ന്നാണ് ഇയാള്‍ വൊളണ്ടിയര്‍ ചുമതലയുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നത്. നസീം നിരന്തരമായി വീഡിയോ കോള്‍ വിളിച്ച് ശല്യം ചെയ്യാന്‍ ആരംഭിച്ചതോടെ പെണ്‍കുട്ടി മറ്റുള്ള വൊളണ്ടിയര്‍മാരോട് സംഭവത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ഈ വൊളണ്ടിയര്‍മാര്‍ എല്ലാവരും ചേര്‍ന്ന് എ.എസ്.ഐയെ കാണാനായി എത്തിയപ്പോള്‍ ഇയാള്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പരാതിയുമായി എത്തുന്ന സ്ത്രീകളുടെ നമ്പര്‍ കൈക്കലാക്കി ഇയാള്‍ സ്ഥിരമായി വീഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നെന്ന് നേരത്തെയും പരാതി ലഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയാണ്.

Advertisment