ബീന്‍സില്‍ കലോറിയും കൊഴുപ്പും ധാരാളം

അയണ്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ബീന്‍സ് കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും സഹായിക്കും.

New Update
GettyImages-183245863-5948a9235f9b58d58a920edb

ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇത് വിറ്റാമിന്‍ എ, സി, കെ, ബി 6, ഫോളിക് ആസിഡ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയുടെ കലവറയാണ്. ഫൈബറും ധാരാളം അടങ്ങിയ ഗ്രീന്‍ ബീന്‍സില്‍ കലോറിയും കൊഴുപ്പും വളരെ കുറവാണ്.

Advertisment

വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഗ്രീന്‍ ബീന്‍സ് ചര്‍മത്തിന്റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്. തലമുടി കൊഴിച്ചിലുള്ളവര്‍ക്കും നഖം പൊട്ടിപ്പോകുന്ന പ്രശ്‌നമുള്ളവര്‍ക്കുമെല്ലാം ഇത് പതിവായി കഴിക്കാം.

അയണ്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ബീന്‍സ് കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും സഹായിക്കും. നാരുകള്‍ ധാരാളമുള്ളതിനാല്‍ ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബീന്‍സ് കഴിക്കാം. അതിനാല്‍ കലോറിയും കൊഴുപ്പും ധാരാളമായി അടങ്ങിയ ഭക്ഷണത്തിന് പകരം ബീന്‍സ് പതിവാക്കാം.

ഇതില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ മലബന്ധത്തെ തടയാനും ഇത് ഗുണം ചെയ്യും. ഗ്രീന്‍ ബീന്‍സ് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ഇവയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. ഇതില്‍ കാത്സ്യം ഉള്‍പ്പടെ നിരവധി ധാതുക്കളും മറ്റ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നവയാണ്.

കാത്സ്യത്തിന്റെ കലവറയായ ഇത് കഴിക്കുന്നത് കാത്സ്യം ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത കുറയ്ക്കും. ശക്തമായ അസ്ഥികള്‍ക്ക് ആവശ്യമായ മറ്റൊരു പോഷകമായ വിറ്റാമിന്‍ കെയും ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.

Advertisment