New Update
/sathyam/media/media_files/2025/03/23/thgg7qc9yOrPvAVgqp0c.jpg)
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം താമസിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിനാണ് അറസ്റ്റിലായത്.
Advertisment
ജ്യൂസില്‍ മദ്യം കലര്‍ത്തി യുവതിക്ക് നല്‍കിയ ശേഷമാണ് ഇയാള്‍ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ ചന്ദേര പോലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടുകയായിരുന്നു.
നാല് ദിവസം വീട്ടില്‍ യുവതിയുടെ കൂടെ ഇയാള്‍ കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി നഗ്നഫോട്ടോ പകര്‍ത്തിയത്. ഫോട്ടോ ഭര്‍ത്താവിനും മകള്‍ക്കും നല്‍കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം ആവശ്യപ്പെട്ട് തുടങ്ങിയതോടെ യുവതി ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us