ഇടുക്കിയില്‍ പതിനൊന്ന് വയസുകാരിയെ  പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ചെമ്മണ്ണ് പുളിക്കല്‍ വീട്ടില്‍ പ്രവീണ്‍ (26) ആണ് പിടിയിലായത്. 

New Update
435455

ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ പതിനൊന്ന് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചെമ്മണ്ണ് പുളിക്കല്‍ വീട്ടില്‍ പ്രവീണ്‍ (26) ആണ് പിടിയിലായത്. 

Advertisment

കഴിഞ്ഞ വര്‍ഷം ജനുവരി 29ന് പെണ്‍കുട്ടി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ടിവി കണ്ട് കൊണ്ടിരുന്നപ്പോഴാണ് പ്രവീണ്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ജൂണ്‍ മുതല്‍ പലതവണ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment