കോഴിക്കോട് വാഹനാപകടത്തില്‍ ആശുപത്രി  ജീവനക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് ഇഖ്‌റ ആശുപത്രി ജീവനക്കാരിയായ യൂണിവേഴ്‌സിറ്റി ദേവതിയാല്‍ പൂവളപ്പില്‍ ബീബി ബിഷാറ(24)യാണ് മരിച്ചത്.

New Update
464664

കോഴിക്കോട്: വാഹനാപകടത്തില്‍ ആശുപത്രി ജീവനക്കാരി മരിച്ചു. കോഴിക്കോട് ഇഖ്‌റ ആശുപത്രി ജീവനക്കാരിയായ യൂണിവേഴ്‌സിറ്റി ദേവതിയാല്‍ പൂവളപ്പില്‍ ബീബി ബിഷാറ(24)യാണ് മരിച്ചത്. സഹോദരന്‍ ഫജറുല്‍ ഇസ്‌ലാമിന് (26) പരിക്കേറ്റു. ഇരുവരും ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് സംഭവം.

Advertisment

തിങ്കളാഴ്ച വൈകിട്ട് ഏഴിന് രാമനാട്ടുകര മേല്‍പാലത്തിലാണ് അപകടം. 
പിന്നില്‍നിന്ന് വാഹനമിടിച്ചതിനെത്തുടര്‍ന്ന് മറ്റൊരു വാഹനത്തിനടിയിലേക്ക് തെറിച്ചുവീണ ബിഷാറയുടെ ദേഹത്തുകൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Advertisment