/sathyam/media/media_files/2025/10/10/f3ed4219-49dd-4e69-a9f6-026dcfb364ef-2025-10-10-15-45-15.jpg)
ചക്കക്കുരുവിന് പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്താനും, കാഴ്ചശക്തി കൂട്ടാനും, വിളര്‍ച്ച തടയാനും കഴിയും. നാരുകള്‍, പ്രോട്ടീന്‍, ഇരുമ്പ്, വിറ്റാമിന്‍ എ, സി, സിങ്ക്, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും പേശീബലപ്പെടുത്തുകയും ചെയ്യുന്നു.
ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയതും സിങ്ക്, വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയിട്ടുള്ളതുമായതിനാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹനനാളം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാനും സഹായിക്കുന്നു.
ഇരുമ്പിന്റെ നല്ല ഉറവിടമായതിനാല്‍ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും വിളര്‍ച്ച തടയാനും സഹായിക്കുന്നു. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി നിലനിര്‍ത്താനും ഉത്തമമാണ്.
ബി കോംപ്ലക്‌സ് വിറ്റാമിനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ പേശികളെ ബലപ്പെടുത്തുന്നു. അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ മഗ്‌നീഷ്യം ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.